യുഎഇ വിപണിയില്‍ 7500 ഇനം ഉല്‍പന്നങ്ങള്‍ക്ക് 50% വരെ വിലക്കുറവ് പ്രഖ്യാപിച്ചു

single-img
14 March 2018

ലോകസന്തോഷ ദിനത്തോട് അനുബന്ധിച്ചു യുഎഇ വിപണിയില്‍ 50% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. സന്തോഷ ദിനമായി ആചരിക്കുന്ന 20 മുതല്‍ അടുത്തമാസം 20 വരെയാണിത്. സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ വന്‍കിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളും വിലക്കുറവില്‍ വില്‍പന നടത്താന്‍ ധാരണയിലെത്തിയതായി സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

യുഎഇ വിപണിയിലെ 600 വ്യാപാര സ്ഥാപനങ്ങളാണ് ആദായവില്‍പന മേളയില്‍ പങ്കെടുക്കുക. 7500 ഇനം ഉല്‍പന്നങ്ങള്‍ക്ക് വിലകുറയും. ഗള്‍ഫ് ഉപഭോക്തൃ ദിനത്തിന്റെ ഭാഗമായി വിപണികളില്‍ ഈ മാസം ഒന്നുമുതല്‍ പല സാധനങ്ങള്‍ക്കും വിലകുറച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 51 ദിവസം വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കും. സഹകരണസ്ഥാപനങ്ങള്‍, കാര്‍ഫോര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയെല്ലാം ഒരുമാസത്തെ വിലക്കുറവ് വില്‍പനയുടെ ഭാഗമാകും.