ഒമാനില്‍ പ്രവാസികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു

single-img
15 March 2018

സ്വദേശിവല്‍ക്കരണം ശക്തമായ സാഹചര്യത്തില്‍ രാജ്യത്തു വിദേശികള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍. കഴിഞ്ഞ 10 മാസത്തിനിടെ ഒമാനില്‍ നിന്നു മടങ്ങിയത് 20,717 വിദേശികളാണെന്നു ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

25,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം 16,504 സ്വദേശികള്‍ക്കാണു തൊഴില്‍ ലഭിച്ചത്. കൂടുതല്‍ നിയമനങ്ങള്‍ നടന്നതു നിര്‍മാണ മേഖലയിലാണ്. 5,025 പേരും നിര്‍മാണ മേഖലയിലാണെന്നും മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, സ്വദേശി നിയമനങ്ങള്‍ വര്‍ധിച്ചതോടെ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 50.7 ശതമാനമായി ഉയര്‍ന്നു. കൂടുതല്‍ നിയമനങ്ങള്‍ സ്വദേശികള്‍ക്കായി നടക്കുന്നതോടെ വിദേശികളുടെ ജനസംഖ്യയിലും കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്.