ജസ്റ്റിസ് ലോയ കേസ്: അന്വേഷണം വേണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി

single-img
16 March 2018

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. സി.ബി.ഐ കോടതി ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ഗൗരവതരമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ളവ ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ ബി.എസ് ലോണ്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല എന്നിവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പോലീസ് ഉദ്യോഗസ്ഥരും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെട്ട സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദംകേട്ടത് ജസ്റ്റിസ് ലോയ ആയിരുന്നു.

മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സന്നദ്ധ സംഘടന അദ്ദേഹം മരിച്ചത് വിഷം ഉള്ളില്‍ച്ചെന്ന് ആകാമെന്ന ആശങ്ക ഉന്നയിച്ചിരുന്നു. ഹൃദയാഘാതം മൂലമല്ല ലോയ മരിച്ചതെന്ന് ഇ.സി.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് ലോയയ്ക്ക് ഹൃദയാഘാതം ഉണ്ടായതിന്റെ സൂചനകള്‍ ഒന്നുമില്ലെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.