മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സഭ;ചെങ്ങന്നൂരില്‍ കാണാമെന്ന് മുന്നറിയിപ്പ്

single-img
17 March 2018

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും തുറക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കത്തോലിക്കാ സഭ. പിണറായി പാവങ്ങളുടെ രക്തമൂറ്റി കുടിക്കുന്നു. പ്രകടനപത്രികയോട് അല്പമെങ്കിലും ആത്മാര്‍ത്ഥത സര്‍ക്കാരിന് വേണം. ഏപ്രില്‍ രണ്ടിന് കെ.സി.ബി.സി മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മാര്‍ റിമിജിയോസ് പറഞ്ഞു.

സര്‍ക്കാറിന്‍റെ മദ്യനയത്തിന്‍റെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്ന് താമരശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂട്ടിയ ഒരു മദ്യശാലയും തുറക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി തന്നെ ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. മദ്യവര്‍ജ്ജനമാണ് നയമെന്നും മദ്യത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതി വിധിയുടെ മറവില്‍ ബാറുകള്‍ തുറക്കുകയാണ്. മദ്യനയം മറ്റൊരു ഓഖി ദുരന്തമാണ്. മദ്യനയത്തിനു ശേഷം വരുന്ന ഹിതപരിശോധനയാണ് ചെങ്ങന്നൂരിലേത്. സഭയുടെ വികാരം അവിടെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ ബാ​റു​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും തു​റ​ക്കു​ക​യെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞിരുന്നു. സം​സ്ഥാ​ന​ത്ത് 10,000 പേ​രി​ല്‍ കൂ​ടു​ത​ല്‍ അ​ധി​വ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളെ ന​ഗ​ര മേ​ഖ​ല​ക​ളാ​ക്കി ക​ണ​ക്കാ​ക്കി പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​ത്.