എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു

single-img
18 March 2018

ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ് വേയില്‍വച്ചായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

ഡോക്ടര്‍മാര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.