പാലക്കാട് ഉറങ്ങിക്കിടക്കുന്നവര്‍ക്ക് മേല്‍ ബസ് കയറി രണ്ട് പേര്‍ മരിച്ചു

single-img
18 March 2018

മണ്ണാര്‍ക്കാട് കുന്തിപ്പുഴയ്ക്കു സമീപം ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ സ്വകാര്യ ബസ് കയറി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. പെട്രോള്‍ പമ്പിനു സമീപം ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് പുലര്‍ച്ചെയായിരുന്നു അപകടം.

കുഴല്‍ക്കിണര്‍ ജോലി കഴിഞ്ഞെത്തിയ തൊഴിലാളികളുടെ മുകളിലൂടെ ബസ് കയറുകയായിരുന്നു. മരിച്ചവര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണെന്നാണ് സൂചന. സമീപത്തെ പെട്രോള്‍ പമ്പിലുള്ള സിസിടിവിയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

അതേസമയം പുലര്‍ച്ചെ ഇവിടെ നിന്ന് ബസ് എടുത്തപ്പോള്‍ അപകടം നടന്ന വിവരം ബസ്ജീവനക്കാര്‍ അറിഞ്ഞിട്ടില്ലെന്നാണ് സുചന. ബസിന്റെ വിവരങ്ങളക്കം പോലീസ് ശേഖരിച്ച് വരികയാണ്.