കാഞ്ഞങ്ങാടിന് സമീപം റെയില്‍ പാളം പൊട്ടി: ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു

single-img
19 March 2018

കാഞ്ഞങ്ങാട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍ പാളം പൊട്ടിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കാഞ്ഞങ്ങാടിന് വടക്ക് മാണിക്കോത്താണ് തകരാര്‍ കണ്ടത്.
രാവിലെ ഏഴുമണിയോടെ ജാംനഗര്‍ -തിരുനെല്‍വേലി ട്രെയിന്‍ കടന്നു പോയപ്പോള്‍ നാട്ടുകാരാണ് പാളത്തിന്റെ ഒരു ഭാഗം മുറിഞ്ഞ് പോയതായി കണ്ടത്.

ഉടന്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. വലിയൊരു അപകടത്തിൽനിന്നു രക്ഷപ്പെട്ടതായാണ് വിലയിരുത്തൽ. മംഗലാപുരം ഭാഗത്തേക്കുള്ള പാതയിൽ തകരാറില്ലാത്തതിനാൽ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.