സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ചണ്ഡിഗഡിനെതിരെ കേരളത്തിന് ഗംഭീര വിജയം

single-img
19 March 2018

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ് ഫൈനല്‍ റൗണ്ടില്‍ ചണ്ഡിഗഡിനെതിരെ കേരളത്തിനു ഗംഭീര വിജയം. രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉശിരന്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണു കേരളത്തിന്റെ വിജയം. കേരളത്തിനായി എം.എസ്.ജിതിന്‍ രണ്ടു ഗോള്‍ നേടി.

11–ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി സ്‌കോര്‍ ബോര്‍ഡ് തുറന്ന ജിതിന്‍ 51–ാം മിനിറ്റിലും വല കുലുക്കിയാണ് ഇരട്ടനേട്ടം സ്വന്തമാക്കിയത്. സജിത്ത് പൗലോസ് 19–ാം മിനിറ്റിലും വി.കെ.അഫ്ദാല്‍ 48–ാം മിനിറ്റിലും പകരക്കാരനായിറങ്ങിയ വി.എസ്.ശ്രീക്കുട്ടന്‍ 77–ാം മിനിറ്റിലും ലീഡുയര്‍ത്തി. ചണ്ഡിഗഡിനു വേണ്ടി വിശാല്‍ ശര്‍മ 88–ാം മിനിറ്റില്‍ സമാശ്വാസ ഗോള്‍ നേടി.