സ്ത്രീകള്‍ തീര്‍ത്തും പുരുഷന്മാര്‍ക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി

single-img
19 March 2018

സ്ത്രീകള്‍ തീര്‍ത്തും പുരുഷന്മാര്‍ക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സി.ബി.എസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരാണോ എന്ന ചോദ്യത്തിന് നമ്മള്‍ എല്ലാവരും മനുഷ്യരാണെന്നും ഒരു വ്യത്യാസമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരു കാലത്ത് സൗദി അറേബ്യയില്‍ ഇസ്ലാമിന്റെ അത്യന്തം യാഥാസ്ഥികമായ ചിന്തകള്‍ക്ക് മേധാവിത്തമുണ്ടായിരുന്നു. ഇത് മുസ്ലീങ്ങളല്ലാത്തവരുടെയും സ്ത്രീകളുടെയും സാമൂഹ്യ ജീവിതത്തെ അസ്വസ്ഥരാക്കുകയും അടിസ്ഥാന അവകാശങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ അതിന്റെ ഇരകളായിരുന്നു. പ്രത്യേകിച്ച് എന്റെ തലമുറക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു സമ്പന്നനാണ്, ഒരു പാവപ്പെട്ട വ്യക്തി അല്ല, ഞാന്‍ ഗാന്ധിയോ മണ്ടേലയോ അല്ലെന്നായിരുന്നു തന്റെ സ്വകാര്യ ചെലവുകള്‍ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയത്.