പ്രതിഷേധം ഫലം കണ്ടു: ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കാര്യവട്ടത്തുതന്നെ

single-img
21 March 2018


നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മല്‍സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നടക്കും. കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന വേദി മാറ്റാന്‍ ബി.സി.സിഐ തലത്തില്‍ തീരുമാനമായി. കൊച്ചിയില്‍ ഫുട്‌ബോളിനായി സജ്ജമായിരിക്കുന്ന സ്റ്റേഡിയം മാറ്റുന്നതില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കം രംഗത്തെത്തിയതോടെയാണ് മാറ്റം.

വിഷയത്തില്‍ ഇടപെട്ട സച്ചിനും ശശി തരൂരിനും ബി.സി.സി.ഐ അധികൃതര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതായാണ് സൂചന. ഇന്ത്യ–വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കെ.സി.എയും വ്യക്തമാക്കി. കൊച്ചിയില്‍ നിന്ന് കെ.സി.എയെ ഇറക്കിവിടാന്‍ നീക്കം നടക്കുന്നുവെന്നും കൊച്ചി സ്റ്റേഡിയത്തിനായി കോടികള്‍ മുടക്കിയിട്ടുണ്ടെന്നും കെ.സി.എ. സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്താണ് കൊച്ചിയില്‍ ഏകദിന മല്‍സരം നടത്തണമെന്ന് കെ.സി.എ. ആഗ്രഹിച്ചത്. ഐഎസ്എല്‍ ആദ്യ സീസണിലും സമാനമായ സാഹചര്യത്തില്‍ ക്രിക്കറ്റിനു ശേഷം മൈതാനം ഒരുക്കി ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കെസിഎ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തവണ ഐഎസ്എല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഏകദിനം നടത്തുന്നത് എളുപ്പമാണെന്നായിരുന്നു കെസിഎയുടെ വിലയിരുത്തല്‍. ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും ഐഎസ്എല്‍ മല്‍സരക്രമത്തെ ബാധിക്കുമോയെന്ന ആശങ്കയാണ് കെഎഫ്എയ്ക്കുള്ളത്.