ലോകത്തിലെ ഏറ്റവും വലിയ കുട നിവര്‍ത്തി അബുദാബി ഗിന്നസ് ബുക്കില്‍ വീണ്ടും ഇടം നേടി

single-img
26 March 2018

അബുദാബി: ഗിന്നസ് റെക്കോര്‍ഡില്‍ വീണ്ടും ഇടം നേടി യു.എ.ഇയുടെ തലസ്ഥാന നഗരിയായ അബുദാബി. ലോകത്തിലെ ഏറ്റവും വലിയ കുട നിവര്‍ത്തിയാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. യു.എ.ഇ യുടെ ദേശീയ പതാകയുടെ നിറങ്ങളിലാണ് ലോകത്തിലെ ഏറ്റവും വലിയ കുട നിവര്‍ത്തി അബുദാബി ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

ചൈനയുടെ റെക്കോര്‍ഡ് തകര്‍ത്താണ് അബൂദബിയുടെ പുതിയ നേട്ടം. കഴിഞ്ഞ ദിവസം അഖ്ദാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ അബൂദബി കോര്‍ണിഷിലാണ് ഏറ്റവും വലിയ കുട നിവര്‍ത്തിയത്. 24.45 മീറ്റര്‍ വ്യാസമുള്ളതാണ് അബുദാബിയില്‍ നിവര്‍ത്തിയ കുട. 22.90 മീറ്റര്‍ വ്യാസമുള്ള കുട നിവര്‍ത്തിയായിരുന്നു ചൈന റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നത്.