ലിംഗായത്ത് മേഖലകള്‍ കോണ്‍ഗ്രസിനെ ചതിച്ചു; കര്‍ണാടകത്തില്‍ ബിജെപി മുന്നില്‍

single-img
15 May 2018

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിക്ക് മേല്‍ക്കൈ. എണ്‍പത്തിയാറ് സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍. 80 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നിലാണ്. മൈസൂരു മേഖലയില്‍ ജെഡിഎസിന്റെ മുന്നേറ്റം പ്രകടമായതോടെ ത്രിശങ്കുസഭയ്ക്കുള്ള സാധ്യതകള്‍ തെളിയുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ജെഡിഎസ് ഈ മുന്നേറ്റം തുടര്‍ന്നാല്‍ കോണ്‍ഗ്രസും ബിജെപിയും നൂറ് തൊടില്ല.

നിലപാട് വ്യക്തമാക്കാതെ ദേവഗൗഡ. അന്തിമഫലം വരട്ടെയെന്ന് ജെഡിഎസ്
09:39
മൂഡബദ്രിയിൽ ബിജെപിയുടെ ഉമാനാഥ് 17,000 വോട്ടുകൾക്ക് വിജയിച്ചു
09:38
കർണാടകയിൽ ആദ്യ ജയം ബിജെപിക്ക്
09:35
സമാന നിലപാടുകാരുമായി സഖ്യത്തിന് തയാറെന്ന് അശോക് ഗെഹ്‌ലോട്ട്
09:34
ബെല്ലാരി മേഖലയിൽ ബിജെപി മുന്നേറ്റം
09:33
മൈസൂരു മേഖലയിൽ ശക്തമായ സാന്നിധ്യമായി ജെഡിഎസ്. കോൺഗ്രസിന് ഇവിടെ തിരിച്ചടി നേരിട്ടു
09:33
ഹൈദരാബാദ് കർണാടക മേഖലകളിൽ ബിജെപിക്ക് മുന്നേറ്റം
09:32
ഹൂബ്ലിയിൽ ജഗദീഷ് ഷെട്ടാർ മുന്നേറ്റം തുടരുന്നു
09:32
ലിംഗായത്ത് മേഖലകളിൽ കോൺഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല
09:32
രാമനഗരയിൽ കുമാരസ്വാമി ലീഡ് തുടരുന്നു
09:30
കർണാടക ആര് ഭരിക്കണമെന്ന് ജനതാദൾ തീരുമാനിച്ചേക്കും
09:30
ബിജെപി-95, കോൺഗ്രസ്-78
09:30
ജെഡിഎസ് മികച്ച പ്രകടനവുമായി കർണാടകയിൽ സാന്നിധ്യം നിലനിർത്തുന്നു. 38 സീറ്റിൽ മുന്നിൽ
09:26
ബിജെപിയുടെ ലീഡ് നൂറ് സീറ്റിലേക്ക്
09:25
ജെഡിഎസുമായി കോൺഗ്രസ് നേതൃത്വം ചർച്ചകൾ തുടങ്ങി
09:25
കർണാടകയിൽ ബിജെപി മികച്ച ലീഡിലേക്ക്
09:24
ലീഡ് നില- ബിജെപി-95, കോൺഗ്രസ്-67, ജെഡിഎസ്-29
09:19
ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി മുന്നിൽ
09:13
ബിജെപി-85, കോൺഗ്രസ്-79, ജെഡിഎസ്-25
09:08
മലയാളി മന്ത്രി കെ.ജെ.ജോർജ് മുന്നേറ്റം തുടരുന്നു