മുന്‍ഭാഗത്തെ വീല്‍ പ്രവര്‍ത്തന രഹിതമായി: സൗദി വിമാനം അടിയന്തരമായി തിരിച്ചിറക്കി

single-img
22 May 2018

സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ മദീനയില്‍നിന്നും ദാക്കയിലേക്കുള്ള 3818 വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. 151 യാതക്കാരുമായുള്ള വിമാനത്തിന്റെ മുന്‍ഭാഗത്തെ വീല്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.

രണ്ട് തവണ വിമാനം ലാന്റ് ചെയ്യാന്‍ പൈലറ്റ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. മൂന്നാത്തെ പ്രാവശ്യം നടത്തിയ ശ്രമത്തില്‍ വിമാനം ലാന്റ് ചെയ്യുകയും വിമാനത്തിന്റെ ചക്രത്തിന് തീപിടിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും അപകടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു.