ബന്ധുക്കളായ മലയാളി ഡോക്ടര്‍മാര്‍ ബഹ്‌റൈനില്‍ മരിച്ച നിലയില്‍

single-img
13 August 2018

ബഹ്‌റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്‌ലാറ്റിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ. ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായ ഡോ. ഷാമിലീന സലീയെയുമാണു വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ജോലി സ്ഥലത്ത് ഹാജരായിരുന്നില്ല. മൃതദേഹം സല്‍ മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.