സച്ചിന് ബ്ലാസ്റ്റേഴ്സിനെ കൈയൊഴിയുന്നു;ബ്ലാസ്റ്റേഴ്സിനെ സച്ചിന് ലുലു ഗ്രൂപ്പിന് വിറ്റെന്ന് റിപ്പോര്‍ട്ട്
മുംബൈ: സച്ചിന് തെണ്ടുല്‍ക്കര്‍ ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിനെ കൈയൊഴിയുന്നു. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ യൂസഫ് അലി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട് പ്രൈവറ്റ് ലിമിറ്ററിനെ ഏറ്റെടുക്കുമെന്നാണു റിപ്പോര്‍ട്ട്.
ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് കേരള ബ്ലാസ്റ്റേഴ്സില്‍ ഉണ്ടായിരുന്നു ഉടമസ്ഥാവകാശം നഷ്ട്ടമാകും.ഗോള്‍ ഡോട്ട്കോമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം സാമ്പത്തികമായി മികച്ചു നില്ക്കുന്ന ലുലു ഗ്രൂപ്പിനെ ഉടമസ്ഥരായി ലഭിക്കുന്നത് സ്റ്റേഡിയം പോലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി പരിപാടികള്‍ക്ക് മികച്ച ഉണര്‍വ് നല്‍കും.ഏന്നാല്‍ ലുലു ഗ്രൂപ്പ് ടീം ഏറ്റെടുക്കുന്ന കാര്യം ഇരുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ഫ്രാഞ്ചൈസിയുടെ 80 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നത്. 20 ശതമാനം ഓഹരികള്‍ സച്ചിന്റെ കൈവശമുണ്ട്. ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു.
എന്നാല്‍ ഈ വാര്‍ത്ത ലുലുഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച വ്യാപക പ്രചരണമാണ് നടക്കുന്നത്. സച്ചിന്റെ സാന്നിധ്യം നഷ്ടമായെങ്കിലും ടീമിന് ഏറെ ഗുണകരമാകുന്ന മാറ്റമാണ് ഇതെന്നും മലയാളി ആയ ഒരു വ്യവസായി ടീം ഏറ്റെടുക്കുമ്പോള്‍ അതിന്റെ ഫലവും ഉത്തരവാദിത്വവും മാനേജ്മെന്റിന് ഉണ്ടാവുമെന്നുമാണ് ആരാധകരുടെ പക്ഷം.