ഈ നാല് മരുന്നുകൾ കഴിക്കരുത്: യുഎഇയിലുള്ളവർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു

single-img
17 September 2018

നാല് മരുന്നുകള്‍ക്കെതിരെ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അണുബാധയുടെ സാധ്യതകള്‍ മുന്നില്‍കണ്ടാണ് മുന്നറിയിപ്പ്. നാഡീ സംബന്ധമായ വേദനകള്‍ക്ക് ഉപയോഗിക്കുന്ന ഹോമിയോ മരുന്ന് ന്യൂറോവീന്‍ (neuroveen), ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന റെസ്പിട്രോള്‍ (respitrol), തൈറോയിഡ് സംബന്ധിയായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹോമിയോ മരുന്നായ തൈറോവീവ് (thyroveev), ചില മാനസിക പ്രശ്നങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന കംപല്‍സിന്‍ (compulsin) എന്നീ മരുന്നുകള്‍ക്കെതിരായാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിവിധ ആരോഗ്യ മേഖലകള്‍ക്കും പൊതു-സ്വകാര്യ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമെല്ലാം ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മരുന്നുകള്‍ ചില സൂക്ഷമ ജീവികള്‍ കാരണം മലിനമായതിന് ശേഷം ഉപയോഗിച്ചാല്‍ ചിലര്‍ക്ക് മരണത്തിന് വരെ കാരണമാവുന്നത്ര ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.