കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം

single-img
20 December 2018

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം. പ്രാര്‍ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് ചെറിയ പള്ളി വികാരി ഫാ. തോമസ് പോള്‍ റമ്പാനെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. പള്ളിയില്‍ ശുശ്രൂഷ നടത്താന്‍ മുന്‍സിഫ് കോടതി ഫാ. തോമസ് പോള്‍ റമ്പാന് അനുമതി നല്‍കിയിരുന്നു.

യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ പ്രവേശിക്കുന്നതും നേരത്തെ കോടതി തടഞ്ഞിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് അറസ്റ്റു ചെയ്തു.

ഫാ. തോമസ് പോള്‍ റമ്പാന് സംരക്ഷണം നല്‍കാത്തത്തില്‍ ബുധനാഴ്ച ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.