പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും

single-img
10 January 2019

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തിയ സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുമ്പുള്ളതിനെക്കാള്‍ അസംസ്‌കൃത എണ്ണവില 20 ശതമാനമാണ് ഉയര്‍ന്നത്.

വിലവര്‍ധന തുടര്‍ന്നാല്‍, ഇതേ അനുപാതത്തില്‍ പെട്രോള്‍, ഡീസല്‍ വിലകളും ഉയരാനാണ് സാധ്യത. നേരത്തെ അസംസ്‌കൃത എണ്ണവില 50 ഡോളറിലേക്ക് താഴ്ന്നതോടെ മൂന്നു മാസം കൊണ്ട് പെട്രോളിന് 13 രൂപയിലേറെയും ഡീസലിന് 11 രൂപയിലേറെയും കുറഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് സ്ഥിതി വീണ്ടും മാറിയത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ജനുവരി ഒന്നു മുതല്‍ ഉത്പാദനം കുറച്ചതാണ് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടാന്‍ ഇടയാക്കിയത്. ഡിമാന്‍ഡിലെ വളര്‍ച്ച കുറയുമെന്ന ആശങ്ക നീങ്ങിയതും വിലവര്‍ധനയ്ക്ക് കാരണമായി.