ഗള്‍ഫില്‍ മരണമടഞ്ഞ പ്രവാസി മലയാളിയുടെ വീട്ടില്‍ കമ്പനിയുടമ നേരിട്ടെത്തി ധനസഹായം നല്‍കി

single-img
14 January 2019

ചെങ്ങന്നൂര്‍: ഗള്‍ഫില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ നേരിട്ട് എത്തി ആശ്വസിപ്പിച്ച് കമ്പനിയുടമ. ഭാഷ പോലും അറിയാതെ മനുഷ്യ സ്‌നേഹവുമായാണ് ഹംബര്‍ട്ട് ലീ എന്ന തൊഴിലുടമ എത്തിയത്. ഗള്‍ഫില്‍ അദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

ബിജുവിന്റെ കുടുംബത്തിന് നല്‍കാനായി ഇന്‍ഷ്വറന്‍സ് തുകയും മാനേജ്‌മെന്റും സ്റ്റാഫും ചേര്‍ന്ന് പിരിച്ച തുകയുമായി ഹംബര്‍ട്ട് ലീ ചെങ്ങന്നൂരില്‍ നേരിട്ടെത്തുകയായിരുന്നു. ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചു.

ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഭാഷ അറിഞ്ഞില്ലെങ്കിലെന്താ കമ്പനിയുടെ ഉടമസ്ഥന്‍ കാട്ടിയ മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുകയാണ് പ്രവാസ ലോകം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ മനുഷ്യ സ്‌നേഹത്തിന്റെ കഥ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചെങ്ങന്നൂര്‍ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗള്‍ഫില്‍ വെച്ച് Dtuyക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കമ്പനി ഉടന്‍ തന്നെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ഇന്ന് രാവിലെ കമ്പനിയുടെ ഉടമസ്ഥന്‍ ഹംബര്‍ട്ട് ലീ ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ടു. കമ്പനിയുടെ ഇന്‍ഷ്വറന്‍സ് തുകയും കമ്പനിയും സ്റ്റാഫ് കള്‍ ഏല്ലാം കൂടിയുള്ള പിരിച്ച 33.5 ലക്ഷം രൂപയുടെ ചെക്ക് ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും ലീ കെമാറി….ഒരു കമ്പനിയുടെ CE0 വന്ന് തുക കൈമാറുന്നത് അപൂര്‍വമാണ്…. കമ്പനിയുടെ CEO ലീയ്ക് ബിഗ് സലൂട്ട്…
മരിച്ചു പോയ ബിജു ചേട്ടന് ആദരാഞ്ജലികള്‍