സംവിധായകന്‍ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മര്‍ദിച്ചു; ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

single-img
25 January 2019

സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്ത് വച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു. പിന്നാലെ പ്രിയനന്ദനന്റെ ദേഹത്ത് ചാണകവെള്ളം തളിക്കുകയും ചെയ്തു.

ബിജെപി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് പ്രിയനന്ദനന്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വിവാദമായിരുന്നു.

വിവിധ കോണുകളില്‍നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. പിന്നീട് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. ‘ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല’ എന്നും പോസ്റ്റില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.