കോടതിക്ക് തെറ്റുപറ്റിയെന്ന് എന്‍എസ്എസ്; സുപ്രീംകോടതിയില്‍ നിര്‍ണായക വാദം

single-img
6 February 2019

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള നിര്‍ണായക വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികള്‍ തുടങ്ങി. റിവ്യൂ ഹര്‍ജികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം സംസാരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് പറഞ്ഞു.

ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍എസ്എസ് അഭിഭാഷകനായ കെ പരാശരന്‍ എഴുന്നേല്‍ക്കുകയായിരുന്നു. ശബരിമല വിധിയില്‍ എന്ത് പിഴവാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് മൗലികാവകാശങ്ങള്‍ക്ക് എതിരാണെന്നാണ് എന്‍.എസ്.എസ് വാദം.

ഭരണഘടനയുടം 15,17,25 അനുച്ഛേദങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഭരണഘടനയുടെ 15ാം അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും എന്‍.എസ്.എസ്. ആചാരങ്ങളില്‍ യുക്തി പരിശോധിക്കരുതെന്ന് മുമ്പുള്ള വിധിയില്‍ പറഞ്ഞിട്ടുണ്ട്. ആചാരങ്ങള്‍ അസംബന്ധം ആയാല്‍ മാത്രമേ ഇടപെടാവൂ എന്നാണ് യഹോവ കേസിലെ കോടതി പരാമര്‍ശം. തൊട്ടുകൂടായ്മ എന്താണെന്ന് നിര്‍വചിക്കേണ്ടതുണ്ടെന്നും തൊട്ടുകൂടായ്മക്ക് യുവതീപ്രവേശനവുമായി ബന്ധമില്ലെന്നും എന്‍.എസ്.എസ് വാദിച്ചു.

അതേസമയം ഈ വാദത്തെ മുതിര്‍ന്ന അഭിഭാഷകനായ റോഹിങ്ടന്‍ നരിമാന്‍ എതിര്‍ത്തു. എന്നാല്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ വ്യക്തമാക്കുന്നു. ഒടുവില്‍ വാദം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകള്‍ ചൂണ്ടിക്കാട്ടി കെ പരാശരന്‍ വാദം പൂര്‍ത്തിയാക്കി. വിധി കേള്‍ക്കുന്നതിനായി കോടതി മുറി നിറഞ്ഞ് ആളുകളാണ്.

ഇപ്പോള്‍ ശബരിമല തന്ത്രിക്ക് വേണ്ടി അഡ്വ. വി ഗിരിയുടെ വാദം തുടങ്ങിയിരിക്കുകയാണ്.

കോടതി നടപടികള്‍ തത്സമയം ഇങ്ങനെ

11:13
വി ഗിരി വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.

11:11
ജസ്റ്റിസ് നരിമാന്‍ തൊട്ടു കൂടായ്മയുടെ അടിസ്ഥാനത്തിലല്ല വിധി

11:10
1955ലെ പൗരാവകാശ നിയമത്തിന്റെ മൂന്നാം വകുപ്പ് പരാശരനെ ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് നരിമാന്‍

11:08
തന്ത്രിക്ക് വേണ്ടി അഡ്വക്കേറ്റ് ഗിരി വാദം ആരംഭിച്ചു.

11:08
പരാശ്വരന്‍ വാദം അവസാനിപ്പിച്ചു.

11:07
പരാശ്വരന്‍: ഞാന്‍ ഇതുവരെ ഹാജരായ 3 പുനപരിശോധന ഹര്‍ജികള്‍ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

11:06
പരശ്വരന്‍: പട്ടിക ജാതി സ്ത്രീകള്‍ക്ക് മാത്രമാണ് വിലക്ക് എങ്കില്‍ അത് വിവേചനം പക്ഷെ അവര്‍ക്ക് മാത്രമല്ല വിവേചനം

11:05
പരാശ്വരന്‍: ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല യുവതികള്‍ക്ക് നിരോധനം

11:04
ജസ്റ്റിസ് നരിമാന്‍ :പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട യുവതി അവിടെ വരണമെങ്കില്‍ എന്താകും ആ സ്ത്രീയുടെ വികാരമെന്ന് ആലോചിച്ചിട്ടുണ്ടോ?

11:02
സ്ത്രീകള്‍ക്ക് വിലക്ക് ഇല്ല. അത് പ്രത്യേക പ്രയത്തലുള്ളവര്‍ക്കാണ്. അതിനെ തൊട്ടുകൂടായ്മയായി കോടതി വലയിരുത്തിയതാണ്. ബിജോയ് ഇമ്മനുവല്‍ കേസിലെ വിധി പോലെ വിശ്വസത്തെ യുക്തികൊണ്ട് അളക്കരുതെന്നും പരാശ്വരന്‍.

10:59
തൊട്ടു കൂടായ്മ എന്നത് കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു കൃത്യമായി നിര്‍വചിക്കണം. തൊട്ടുകൂടായ്മ അല്ല ശബരിമലയില്‍. അതുകൊണ്ട് തൊട്ടുകൂടായ്മ എന്തെന്ന് നിര്‍വചിക്കണം.

10:57
ആചാരങ്ങള്‍ അസംബന്ധമാണെങ്കിലേ കോടതിക്ക് ഇടപെടാനാകൂവെന്ന് പരാശ്വരന്‍.

10:56
ബിജോയ് ഇമ്മാനുവല്‍ കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടി പരാശ്വരന്‍. ഇതേ ഉത്തരവ് ഭരണഘടനാ ബഞ്ചിന്റെ വിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ചൂണ്ടിക്കാട്ടിയിരുന്നു.

10:54
യുവതീ പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മയുടെ ഭാഗമായല്ലെന്ന് പരാശ്വരന്‍.

10:51
വിവേചനം ഒഴിവാക്കാന്‍ ഉള്ള ഭരണഘടനാ വ്യവസ്ഥ പ്രകാരം മത സ്ഥാപനങ്ങള്‍ തുറന്ന് കൊടുക്കാനാകില്ലെന്ന് പരാശ്വരന്‍.

10:50
ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. അത് ഗുരുതര പിഴവെന്ന് മോഹന്‍ പരാശ്വരന്‍.

10:48
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ജസ്റ്റിസ് നരിമാനുമായി കൂടിയാലോചന നടത്തുന്നു.

10:
25ാം അനുച്ഛേദം അനുസരിച്ച് വിശ്വാസ സ്വാതന്ത്ര്യം പ്രധാനമാണെന്ന് മോഹന്‍ പരാശ്വരന്‍ എന്‍എസ്എസിനു വേണ്ടി വാദിക്കുന്നു.

10:43
ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരമുള്ള അവകാശമാണ് കേസില്‍ പ്രധാനമെന്ന് മോഹന്‍ പരാശരന്‍

10:43
എല്ലാ ഹര്‍ജികളിലെയും വാദങ്ങള്‍ സമാനമെന്ന് ചീഫ് ജസ്റ്റിസ്.

10:41
ചടടനുവേണ്ടി ഹാജരായ മോഹന്‍ പരാശരന്‍ വിധിയിലെ പിഴവുകള്‍ ചൂണ്ടികാണിക്കുന്നു

10:33
കോടതി നടപടിക്രമങ്ങളിലേക്ക് കടക്കുന്നു. ചീഫ് ജസ്റ്റിസ് കോടതിയില്‍ എത്തി. നടപടികള്‍ ആരംഭിച്ചു.