പാക്കിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം; ഇനി ഇന്ത്യയിലൊരു ആക്രമണമുണ്ടായാല്‍ അടങ്ങിയിരിക്കില്ല

single-img
21 March 2019

ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ പാക്കിസ്ഥാന് അത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് യു.എസ്. തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ ശക്തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും യു.എസ് അധികൃതര്‍ ആവശ്യപ്പെട്ടു.

ജെയ്‌ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടികള്‍ ശക്തമാക്കണം. ഇല്ലെങ്കില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ തീവ്രവാദികളുടെ സ്വത്ത് മരവിപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികളുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകുന്നുണ്ട്.

മുമ്പും ഇത്തരത്തില്‍ സമ്മര്‍ദമുണ്ടായപ്പോള്‍ പാക്കിസ്ഥാന്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് അവരെ വിട്ടയക്കുകയും ചെയ്തിരുന്നുവെന്നും യു.എസ് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇതേ പോലുള്ള നടപടികളല്ല ഇനി ആവശ്യം. തീവ്രവാദ സംഘടനകള്‍ക്കെതിരെ സുസ്ഥിരവും ശക്തവുമായ നടപടിയാണ് വേണ്ടത്. തീവ്രവാദത്തിന് സുരക്ഷിത താവളമൊരുക്കുന്നവര്‍ക്കെതിരെ ഒരു തരത്തിലും സന്ധി ചെയ്യില്ലെന്നും യു.എസ് വ്യക്തമാക്കി.