ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു

single-img
22 March 2019

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഗംഭീര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്.

ന്യൂഡല്‍ഹി മണ്ഡലത്തില്‍പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശിയായ ഗംഭീര്‍ ഇവിടെനിന്നു ലോക്‌സഭയിലേക്കു മല്‍സരിക്കുമെന്നാണ് വിവരം. അതേസമയം, ഇക്കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ഗംഭീറിനെ പാര്‍ട്ടിയിലേക്കു സ്വീകരിച്ച അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഗംഭീര്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ഉജ്വലമാണ്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ ബിജെപി പ്രവേശനത്തിലൂടെ തനിക്കു സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗംഭീര്‍ വ്യക്തമാക്കി.