ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

single-img
5 April 2019

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആണ് പിന്മാറിയത്. കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്.

വി.എസിന്റെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയിച്ചപ്പോഴാണ് താന്‍ കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് ജഡ്ജി തുറന്ന കോടതിയില്‍ അറിയിച്ചത്. കേസില്‍ നിന്ന് പിന്മാറുന്നതിന്റെ കാരണങ്ങള്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കിയിട്ടില്ല.

കേസില്‍ നിന്ന് പിന്മാറുന്നതിന് കാരണം വ്യക്തമാക്കണമെന്ന് നിര്‍ബന്ധമില്ല. അപൂര്‍വമായി മാത്രമേ കേസില്‍ നിന്ന് പിന്മാറുന്നതായി കോടതി വ്യക്തമാക്കാറുള്ളു. അതുകൊണ്ട് തന്നെ സാധാരണ നടപടിക്രമം മാത്രമാണ് ഇന്ന് കോടതിയില്‍ നിന്നുണ്ടായത്. ജഡ്ജി പിന്മാറിയതിനാല്‍ ചീഫ് ജസ്റ്റിസിന്റെ മുന്നിലേക്ക് കേസ് ഫയലുകള്‍ എത്തും. ചീഫ് ജസ്റ്റിസായിരിക്കും കേസ് ഏത് ബെഞ്ച് പരിഗണിക്കണമെന്ന് തീരുമാനിക്കുക.