നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോത്രദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം

single-img
16 April 2019

പാരിസിലെ നോത്രദാം പള്ളിയില്‍ ഇന്നലെ ഉണ്ടായ തീപിടുത്തം ഇതുവരെ നിയന്ത്രണ വിധേയമായില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി അധികൃതര്‍ അറിയിച്ചു.

എന്നാല്‍ മേല്‍ക്കൂര പൂര്‍ണ്ണമായി കത്തി നശിച്ച നിലയിലാണുള്ളത്. മറ്റു ഭാഗങ്ങളിലേക്ക് തീപടരാതെ ഇരിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്. കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

850 വര്‍ഷം പഴക്കമുള്ള പള്ളിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. കത്തീഡ്രലിലേക്കുള്ള വഴികള്‍ പോലീസും അഗ്‌നിശമന സേനയും തടഞ്ഞിരിക്കുകയാണ്.