കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സർക്കാർ ജോലിക്കായുള്ള പരീക്ഷാ ഫീസ് നിർത്തലാക്കും: രാഹുല്‍ ഗാന്ധി

single-img
1 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ സർക്കാർ ജോലിക്കായുള്ള പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് രാഹുല്‍ ഗാന്ധി. നിലവിൽ സർക്കാർ ജോലിക്കായ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ പണം അടയ്ക്കേണ്ടതുണ്ട്. എന്നാല്‍ കോൺഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് ഇന്ന് സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതി (എന്‍വൈഎവൈ)യെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. രാജ്യത്തെ പാവപ്പെട്ടവർക്കുള്ള പണം ബാങ്ക് അക്കൌണ്ടുകളില്‍ എത്തുന്നതോടെ 25കോടി ജനങ്ങള്‍ വസ്ത്രങ്ങളും, മൊബൈലുകളും വസ്തുക്കളും വാങ്ങിക്കുമെന്നും അതുവഴി വില്‍പ്പന വർധിക്കുമെന്നും രാഹുല്‍ പറഞ്ഞു.