ദുബായ് കിരീടാവകാശിയും സഹോദരന്മാരും വിവാഹിതരായി

single-img
16 May 2019

ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരും വിവാഹിതരായി. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മറ്റൊരു സഹോദരനും മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരാണ് വിവാഹിതരായത്.

ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മ്മങ്ങളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. മറ്റ് ചടങ്ങുകളുടെ തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. സഹോദരി ശൈഖ ലതീഫ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മൂവരെയും അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

യുഎഇയിലെ പ്രമുഖ വ്യക്തികള്‍ മൂവര്‍ക്കും സോഷ്യല്‍ മീഡിയ വഴി അഭിനന്ദങ്ങള്‍ അറിയിച്ചു. ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനെയാണ് ദുബായ് കിരീടാവകാശി വിവാഹം കഴിച്ചത്. ശൈഖ് മക്തൂം വിവാഹം ചെയ്തത് ശൈഖ മറിയം ബിന്‍ത് ബുട്ടി അല്‍ മക്തൂമിനെയാണ്.