ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് കനത്ത തിരിച്ചടി

single-img
16 May 2019

ഒമാനില്‍ സീനിയര്‍ മാനേജ്‌മെന്റ് തസ്തികകളില്‍ മാനവശേഷി മന്ത്രാലയം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. സ്വകാര്യ മേഖലയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍, എച്ച്.ആര്‍ ഡയറക്ടര്‍, പേഴ്‌സണല്‍ ഡയറക്ടര്‍, ട്രെയിനിങ് ഡയറക്ടര്‍, ഫോളോഅപ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, അസിസ്റ്റന്റ് മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലറിക്കല്‍ തസ്‌കികള്‍ എന്നിവയിലേക്ക് ഇനി വിദേശികളെ നിയമിക്കേണ്ടെന്നാണ് തീരുമാനം.

മലയാളികള്‍ ഏറെ ജോലിചെയ്യുന്ന മേഖലയിലാണ് സ്വദേശിവല്‍ക്കരണം എന്നതിനാല്‍ കൂടുതലായും മലയാളി പ്രവാസികളെയാണ് ഇത് ബാധിക്കുക. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ല. വിസ കാലാവധി കഴിയും വരെ ഇവര്‍ക്കു ജോലിയില്‍ തുടരാം. എന്‍ജിനീയര്‍മാരുടേതടക്കം പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളില്‍ 2018 ജനുവരിയില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വീസാ വിലക്ക് ഇപ്പോഴും തുടരുകയാണ്.