യുഎഇ ഡ്രൈവിങ് ലൈസന്‍സിനുള്ള പരിശീലനം ഇനി ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കാം

single-img
16 May 2019

യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള പരിശീലനം ഇനി നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാം. ഇന്ത്യയിലെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിങ് സ്‌കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. പിന്നീട് യുഎഇയില്‍ എത്തിയശേഷം ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പ്രവാസികള്‍ കൂടുതലുള്ള കേരളം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായിരിക്കും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നിലവിലുള്ള ഡ്രൈവിങ് സ്‌കൂളുകളില്‍ ലെഫ്റ്റ് ഹാന്റ് ഡ്രൈവിങ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കുകയായിരിക്കും ചെയ്യുന്നത്.