തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ കഠിനശ്രമം; ജനങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ. പഴവങ്ങാടിയില്‍ ഓവര്‍ ബ്രിഡ്ജ് റോഡിലെ ചെല്ലം അംബ്രല്ലാ മാര്ട്ടിലാണു തീപിടിച്ചത്. തീപിടിത്തത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കി.
അപകടസാധ്യത കണക്കിലെടുത്ത് പരിസരപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ആരുമില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. രാവിലെ 9.45 ഓടെ തീപിടിത്തമുണ്ടാകുകയായിരുന്നു. ഇതുവഴിയുള്ള വാഹനഗതാഗതവും നിലച്ചു.
അതേസമയം, തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണു പ്രാഥമിക നിഗമനം. ഇടുങ്ങിയ റോഡായതിനാല്‍ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണെന്ന് ഫയര്‍ഫോഴ്സ് മേധാവി ഹേമചന്ദ്രന് പറഞ്ഞു. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
ആവശ്യമായ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ ഉണ്ട്. പുറകിലെ വീടുകളിലേക്ക് തീ പടരാതിരിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും ഹേമചന്ദ്രന് പറഞ്ഞു. മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമിക്കുകയാണെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. അഞ്ചു ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.