കൊച്ചിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു

single-img
27 May 2019

കൊച്ചി പാലാരിവട്ടതു അമ്മ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ചു. കൊട്ടാരക്കര സ്വദേശിനി ഉദയ(30) ആണ് ആത്മഹത്യ ചെയ്തത്. ഇവര്‍ ഏതാനും മാസമായി പാലാരിവട്ടത്ത് ഒരു ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു.

കുടുംബവുമായി അകല്‍ച്ചയിലായിരുന്നുവെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. എന്നാല്‍ ഇന്ന് ഏഴ് മണിയോടുകൂടിയാണ് സംഭവം പുറം ലോകം അറിയുന്നത്. മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ പരിശോധിച്ചപ്പോഴാണ് മരണം നടന്ന കാര്യം അറിയുന്നത്. പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.