സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 100 രൂപ കുറയും

single-img
1 July 2019

രാജ്യാന്തര വിപണിയിൽ എൽപിജി വില കുറഞ്ഞതോടെ സബ് സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 100 രൂപ 50 പൈസ വില കുറച്ചു. സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 737 രൂപ 50 പൈസയാണ് വില. ഇത് ഇന്ന് മുതല്‍ 637 രൂപയായി കുറയും. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് വില 495.35 ആയി കുറയും.