സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ്: ടിക്കാറാം മീണ

single-img
6 July 2019


സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ ഉടന്‍ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സ്പീക്കറുടെ അറിയിപ്പ് കിട്ടിയെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഈ വിഷയത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മീണ വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ. മുരളീധരനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ നല്‍കിയ കേസില്‍ നിയമോപദേശം തേടിയെന്നും ടിക്കാറാം മീണ അറിയിച്ചു. അതേസമയം കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ എം.എല്‍ എ സ്ഥാനം രാജിവച്ചതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തടസമില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.