നികുതി നിരക്ക് പ്രാബല്യത്തിൽ; സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുത്തനെ കൂടി

single-img
6 July 2019

കേന്ദ്ര ബജറ്റിനെ തുടർന്ന് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി. ബജറ്റിൽ ചുമത്തിയ അധിക നികുതിക്കു മുകളിൽ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വർധന.

ഇന്ധന എക്സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളിൽ ഓരോ രൂപയുടെ വർധനയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും കൂടിയത് 2 രൂപ വീതം.

അടിസ്ഥാന വിലയ്ക്കും കേന്ദ്ര സർക്കാർ തീരുവയും ചേർന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വിൽപന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇതോടെയാണ് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും ആയത്.