ഇവിടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു; അവിടെ റഷ്യയുടെ വികസനത്തിനായി 71,000 കോടി രൂപ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദി

single-img
5 September 2019

ഇവിടെ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോൾ റഷ്യ സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി റഷ്യയ്ക്ക് വികസനത്തിനായി 71,000 കോടി രൂപ വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം മോദി റഷ്യന്‍ പ്രഡിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയും ഏതാനും കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. റഷ്യയിൽ നടന്ന അഞ്ചാമത്തെ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനില്‍ സംസാരിക്കവേയാണ് റഷ്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനത്തെ കുറിച്ച് മോദി വ്യക്തമാക്കിയത്.

റഷ്യൻ വികസനത്തിനായി ഇന്ത്യ 71,87,35,00,000.00 രൂപ വായ്പ നല്‍കുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക നയതന്ത്രത്തിന് പുതിയ മാനം നല്‍കുമെന്നും മോദി പറഞ്ഞു.ഇത്തവണത്തെ ഇക്കണോമിക് ഫോറത്തിന്റെ മുഖ്യാതിഥിയാണ് ഇന്ത്യൻ നരേന്ദ്ര മോദി. ഷ്യന്‍ പ്രഡിഡന്റ് പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മോദി ജമ്മു കാശ്മീരിലെ ഇന്ത്യയുടെ സമീപകാല വികസനത്തിന് പിന്നിലെ നയങ്ങള്‍ അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു.

ഇന്ത്യയും കിഴക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയതല്ല എന്നുംഏറെ നാളായി അതു നിലനില്‍ക്കുന്നുണ്ട്, വ്‌ലാഡിവോസ്റ്റോക്കില്‍ കോണ്‍സുലേറ്റ് തുറന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. പഴയ സോവിയറ്റ് റഷ്യയില്‍ മറ്റ് വിദേശികള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നപ്പോഴും വ്‌ലാഡിവോസ്റ്റോക്ക് ഇന്ത്യയ്ക്കായി വാതില്‍ തുറന്നിരുന്നു എന്നും ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനില്‍ സംസാരിക്കവേ മോദി പറഞ്ഞു.