ഡൽഹിയിലും പരിസര പ്രദേശത്തും സുപ്രീം കോടതി ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

single-img
1 November 2019

അന്തരീക്ഷ മലിനീകരണതോത് വർദ്ധിച്ചതിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശത്തും സുപ്രീം കോടതി ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ മാസം അഞ്ച് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനും ഉത്തരവായിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾക്ക് പുറമെ പരിസ്ഥിതി മലിനീകരണ അതോറിറ്റി (നിയന്ത്രണവും തടയലും) ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും വിലക്കേർപ്പെടുത്തി.

ഈ ആഴ്ചയിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഇവിടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വൻ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ ജനാരോ​ഗ്യത്തെ ​ഗുരുതരമായി ബാധിക്കുകയും ചെയ്തു. വ്യാഴാഴ്ച ദിവസം രാത്രിയോടെ മലിനീകരണത്തിന്റെ തോത് ​ഗുരുതരാവസ്ഥയിലേക്ക് എത്തിയിരിക്കുന്നതായി പരിസ്ഥിതി മലിനീകരണ അതോറിറ്റി വെളിപ്പെടുത്തി.