ശിവസേന ജനവിധിയെ അപമാനിച്ചു; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി

single-img
10 November 2019

നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഗവര്‍ണറെ അറിയിച്ചു. അതേസമയം കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയോടെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ബിജെപി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം ശിവസേന ജനവിധിയെ അപമാനിച്ചുവെന്നും ചന്ദ്രകാന്ത് പാട്ടീല്‍ ആരോപിച്ചു.

ബിജെപിയുമായി ചര്‍ച്ചകള്‍ നടക്കുമ്പോഴും മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തിലെത്തുമെന്ന് സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ‘വളരെയേറെ കാലമായി മഹാരാഷ്ട്രയില്‍ ബാക്കിയുള്ളവര്‍ ഭരിക്കുന്നു. ഇക്കുറി ആ പല്ലക്ക് ശിവസേനക്കുള്ളതാണ്.ഇപ്രാവശ്യം ഒരു ശിവ സൈനിക് ആ പല്ലക്കിനകത്തിരിക്കും.”- ഉദ്ധവ് താക്കറെ പറയുകയുണ്ടായി.

നിലവില്‍ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് 44 കോണ്‍ഗ്രസ് എംഎല്‍എമാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബിജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സംസ്ഥാന കോണ്‍ഗ്രസ് നിലപാടിന്റെ പുറത്താണ് ഈ പിന്തുണ.