മഠത്തില്‍ കന്യാസ്ത്രീ പ്രസവിച്ചു,തനിക്കെതിരെ നാലുതവണ ലൈംഗികചൂഷണ ശ്രമം; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ

single-img
1 December 2019

വയനാട്: ക്രിസ്ത്യന്‍ പുരോഹിതസഭയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ. സന്യാസ മഠങ്ങളില്‍ സന്ദര്‍ശകര്‍ എന്ന വ്യാജേന എത്തിയ വൈദികര്‍ തന്നെ നാലുതവണ ലൈംഗികചൂണ,ം ചെയ്യാന്‍ ശ്രമിച്ചു. മഠത്തിലെ ഒരു കന്യാസ്ത്രീ പ്രസവിച്ചുവെന്നും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചതായും ലൂസി കളപ്പുരയ്ക്കല്‍ തന്റെ ആത്മകഥയായ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിലൂടെ തുറന്നുപറയുന്നു.

പീഡനക്കേസില്‍ പ്രതിയായ ഫാ.റോബിന് പല കന്യാസ്ത്രീകളുമായി അവിഹിതബന്ധമുണ്ട്. താല്‍പ്പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരാകാന്‍ ക്രിസ്തീയ സഭ അനുവദിക്കുകയാണ് വേണ്ടത്. ദുര്‍ബലരായ സന്യാസിനികള്‍ക്ക് പുരോഹിതന്മാരുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ സാധിക്കില്ലെന്നും പുസ്തകം പറയുന്നു.