മോദി നടത്തിയ പ്രസംഗം ഒരു പ്രധാനമന്ത്രിയുടേതല്ല; ആര്‍എസ്എസ് പ്രചാരകന്‍റേത്: എകെ ആന്റണി

single-img
22 December 2019

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ രാംലീല മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർ‌ശിച്ച് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും. മോദി നടത്തിയ പ്രസംഗം പ്രധാനമന്ത്രിയുടേതല്ല ആര്‍എസ്എസ് പ്രചാരകന്‍റേതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്‍റണി പറഞ്ഞു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞത് പച്ചക്കള്ളമാണ്.

കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഓരോ ദിവസവും പ്രതിഷേധം വർധിച്ചുവരുകയാണ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള ക്വിറ്റ് ഇന്ത്യ സമരത്തിനു ശേഷം യുവാക്കൾ ഏറ്റെടുത്ത സമരമാണ് ഇതെന്നും എ കെ ആന്റണി പറഞ്ഞു. ആന്റണിക്ക് പുറമെ രാഹുൽ ഗാന്ധിയും ശശി തരൂരും പ്രധാനമത്രിയുടെ പ്രസംഗത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.