ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രതികരിച്ചു; ബ്രിട്ടീഷ് എംപിയെ ദില്ലി എയര്‍പോര്‍ട്ടില്‍ തടഞ്ഞ് വെച്ച് തിരിച്ചയച്ച് പ്രതികാരം

single-img
17 February 2020

ദില്ലി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിയെ ദില്ലി എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചു. ദെബ്ബി എബ്രഹാംസ് എന്ന വനിതാ എംപിയെയാണ് തിരിച്ചയച്ചത്. കുറ്റവാളികളോട് പെരുമാറുന്ന രീതിയില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്ന് എംപി പറഞ്ഞു. അവരുടെ വീസ സ്വീകാര്യമല്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതരുടെ വിശദീകരണം.

എന്നാല്‍ 2020 ഒക്ടോബര്‍ വരെ കാലാവധിയുള്ളതാണ് ഇവരുടെ വീസയെന്നാണ് റിപ്പോര്‍ട്ട്. സാമൂഹ്യനീതിയും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുവാനാണ് താന്‍ രാഷ്ട്രീയത്തിലെത്തിയത്. അനീതിയും അധികാര ദുര്‍വിനിയോഗവും കണ്ടില്ലെന്ന് നടിച്ചാല്‍ തന്റെ സര്‍ക്കാരിനെയും മറ്റ് സര്‍ക്കാരിനെയും ചോദ്യം ചെയ്യുന്നത് താന്‍ തുടരുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തില്‍ ആശങ്കയറിയിച്ച് യുകഎയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് അവര്‍ കത്തയച്ചു.