ജപ്പാന്‍ തീരത്തേക്ക് അതിശക്തമായ ചുഴലിക്കാറ്റെത്തുന്നു; 8 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ ഭരണകൂടം

single-img
6 September 2020

ജപ്പാന്റെ തെക്കന്‍ തീരത്തും തെക്കുപടിഞ്ഞാറന്‍ തീരത്തുമായി അതിശക്തമായ ചുഴലിക്കാറ്റെത്തുന്നു. ‘ഹൈഷാന്‍’ എന്നു പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം പേരെ ബാധിക്കുമെന്ന പ്രവചനത്തെ മറികടക്കുന്ന പ്രഹര ശേഷിയാണ് കണക്കുകൂട്ടുന്നത്.

ജപ്പാൻ ഭരണകൂടം 8.10 ലക്ഷം ജനങ്ങളോടാണ് വീടൊഴിഞ്ഞ് സുരക്ഷിത സ്ഥാനം തേടാന്‍ നിർദ്ദേശം നൽകിയട്ടുള്ളത്.
നിലവിൽ ജപ്പാന്‍ തീരത്തു നിന്നും കേവലം 70 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഹൈഷാന്‍ എത്തിയിരി ക്കുന്നത്.
മാത്രമല്ല, മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലുമാണ് ഇപ്പോള്‍ നീങ്ങുന്നതെങ്കിലും തീരത്തോടടുക്കുമ്പോള്‍ 162 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

ജപ്പാന്റെ ഭാഗമായ യുഷൂ ദ്വീപിലാണ് ചുഴലിക്കാറ്റ് ആദ്യമെത്തുക. മുന്നറിയിപ്പുകൾ ലഭ്യാമായതിനെ തുടർന്ന് ജപ്പാന്‍ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിലാണ് ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങള്‍ ഇവിടെ നടത്തുന്നത്.