മഞ്ഞസാരിയിൽ ഐശ്വര്യ ലക്ഷ്മി; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

single-img
26 October 2021

സിനിമയിലേക്ക് മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. ആദ്യസിനിമ നിവിൻ നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആയിരുന്നെങ്കിലും ഐശ്വര്യ വളരെയധികം ശ്രദ്ധിക്കപ്പെട്ടത് മായാനദി എന്ന സിനിമയിലൂടെയാണ്.

സിനിമയിൽ നിന്നുള്ള വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം തന്റെ സോഷ്യൽ മീഡിയ വഴി ഐശ്വര്യ ലക്ഷ്മി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഐശ്വര്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള സാരിയിലാണ് ഐശ്വര്യ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടൊപ്പം നീലയിൽ വെള്ള വരകളുള്ള ബ്ലൗസാണ് ഐശ്വര്യ അണിഞ്ഞിരിക്കുന്നത്. കൈയിൽ വാച്ചും ജിമിക്കി കമ്മലും ധരിച്ച് ലളിതമെങ്കിലും സ്റ്റൈലിഷായാണ് ചിത്രങ്ങളിൽ ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

https://www.instagram.com/p/CVdKDyVNBvY/