ലോകകപ്പ്: ആദ്യ പകുതിയില്‍ രണ്ട് ഗോളുകളുമായി അർജന്റീന മുന്നിൽ

single-img
18 December 2022

ഖത്തര്‍ ലോകകപ്പിലെ ഫൈനൽ പോരാട്ടത്തില്‍ ആദ്യപകുതി അവസാനിക്കവേ അര്‍ജന്റീന മുന്നില്‍. ആദ്യം തുടക്കം മുതല്‍ തന്നെ ആക്രമണം അഴിച്ചുവിട്ട അർജന്റീനൻ താരങ്ങൾ രണ്ട് തവണയാണ് ഫ്രഞ്ച് വല കുലുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത് .

മത്സരത്തിലെ 23-ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയെ ബോക്‌സിനകത്ത് വീഴ്ത്തിയതിന് അർജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്ക് എടുക്കാന്‍ എത്തിയ മെസ്സിക്ക് പിഴച്ചില്ല. പന്ത് വലയിലേയ്ക്ക് തന്നെ കൃത്യമായി എത്തി .

തൊട്ടുപുന്നാലെ 36-ാം മിനുട്ടില്‍ മാക് അലിസ്റ്റര്‍ നീട്ടി നല്‍കിയ പന്ത് തന്റെ കൃത്യതയാര്‍ന്ന ഫിനിഷിംഗ് പാഠവത്തിലൂടെ ഡി മരിയ വലയിൽ എത്തിച്ചു .