നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ റിസര്‍വേഷനെ ചൊല്ലി തര്‍ക്കം;കേസെടുത്ത് പൊലീസ്
14 December 2022
തിരുവനന്തപുരം: ഐഎഫ്‌എഫ്‍കെയില്‍ സിനിമയ്ക്ക് സീറ്റ് കിട്ടാത്തതിനെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്ക് എതിരെ അന്യായമായി സംഘം ചേര്‍ന്നതിന് കേസെടുത്ത് പൊലീസ്.
നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ റിസര്‍വേഷനെ ചൊല്ലിയായിരുന്നു തര്‍ക്കം. സിനിമക്ക് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചവരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മൂന്ന് പേര്‍ക്ക് ചലച്ചിത്രമേളയുടെ ടാഗ് ഇല്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇന്നും ചിത്രത്തിന്‍റെ പ്രദര്‍ശനത്തിന് വന്‍ തിരക്കായിരുന്നു.