കര്‍ണാടകയിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വാദങ്ങള്‍ നാളെ തീര്‍ക്കണം; സുപ്രിംകോടതി

22 September 2022

ഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വാദങ്ങള്‍ നാളെ തീര്‍ക്കണമെന്ന് സുപ്രിംകോടതി.
ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഒരു സംഘം സമര്‍പ്പിച്ച ഹരജിയില്‍ ഒമ്ബതുദിവസമായി സുപ്രിംകോടതിയില്‍ വാദം നടക്കുകയാണ്. ഹരജിക്കാരുടെ അഭിഭാഷകനോട് വ്യാഴാഴ്ച ഒരു മണിക്കൂറിനുള്ളില്‍ വാദം തീര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
‘ഞങ്ങള്‍ക്ക് ക്ഷമ നഷ്ടപ്പെടുന്നു.ഞങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു മണിക്കൂര്‍ സമയം തരാം. അതിനുള്ളില്‍ വാദം മുഴുവന്‍ പൂര്‍ത്തിയാക്കണം. ഇപ്പോള്‍ നടക്കുന്നത് അധിക ഹിയറിങ്ങാണെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.