അരിക്കൊമ്ബന്‍ തമിഴ്‌നാട്ടില്‍ റേഷന്‍കട ആക്രമിച്ചു
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
15 May 2023
![](https://www.evartha.in/wp-content/uploads/2023/05/n49980766216841306307419a95183ccc89c6edbabc86ba2a65dac590efaf2f484eb4fe2b513ae50b8893e8.jpg)
അരിക്കൊമ്ബന്‍ തമിഴ്‌നാട്ടില്‍ റേഷന്‍കട ആക്രമിച്ചു. തമിഴ്‌നാട്ടിലെ മണലാര്‍ എസ്‌റ്റേറ്റിലെ റേഷന്‍ കടയാണ് ആക്രമിച്ചത്.
കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി എടുക്കാനായില്ല.
ഇന്നലെ രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. അരിക്കൊമ്ബനുണ്ടെന്ന് സ്ഥിരീകരിച്ചിരുന്ന മേഘമലയില്‍ നിന്നും ഒമ്ബതു കിലോമീറ്റര്‍ അകലെയാണ് മണലാര്‍ എസ്‌റ്റേറ്റ്.
തകരഷീറ്റു കൊണ്ടു മറച്ച ഭിത്തി കൊമ്ബുകൊണ്ട് കുത്തിയെങ്കിലും പൂര്‍ണമായി നശിപ്പിച്ചിരുന്നില്ല. ഏറെ നേരം റേഷന്‍കടയ്ക്ക് സമീപം നിന്നശേഷം ആന തിരികെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.