ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ; കുറിപ്പുമായി മോഹൻലാൽ

single-img
25 September 2024

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്‍റെ ഭൗതിക ശരീരവും ലോറിയും 72 ദിവസത്തിന് ശേഷം ഇന്ന് തെരച്ചിലിൽ കണ്ടെത്തി. ഇപ്പോൾ ഇതാ, അര്‍ജുന്‍റെ വേര്പിരിയിലിൽ അനുശോചിച്ച് നടൻ മോഹൻലാൽ രംഗത്തെത്തി.

മനമുരുകി പ്രാർത്ഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ.പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. നേരത്തെ , സോഷ്യല്‍ മീഡിയയിലൂടെ നടൻ മമ്മൂട്ടിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മെക്കാൾ അർജുന്റെ കുടുംബവും. ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു. ആദരാഞ്ജലികൾ അർജുൻ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ എഴുതിയത് .