അർജുൻ രക്ഷാദൗത്യം; സഹായിക്കുന്ന കർണാടക സർക്കാറിനും മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും എത്രനന്ദി പറഞ്ഞാലും മതിയാവില്ല: എം കെ രാഘവൻ എം പി

single-img
25 July 2024

കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ ഇന്ന് കണ്ടെത്താൻ കഴിയുമെന്ന് എം.കെ രാഘവൻ എം.പി. അർജുനെ എങ്ങനെയെങ്കിലും കണ്ടെത്തുക എന്നതായിരുന്നു നമ്മുടെ ആവശ്യം. അതിന് സഹായിക്കുന്ന കർണാടക സർക്കാറിനും മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും എത്രനന്ദി പറഞ്ഞാലും മതിയാവില്ല.

അവിടെ എല്ലാ വിധത്തിലുമുള്ള തിരച്ചിലും നടത്തുന്നത് അർജുന് വേണ്ടിയാണ്.ഇന്ത്യൻ സൈന്യവും നേവിയും എം.എൽ.എയും കലക്ടറും പൊലീസ് സൂപ്രണ്ടുമെല്ലാം പൂർണ്ണ സമയവും ഇവിടെത്തന്നെയാണ്. മലയാളികളുടെ ഐക്യം അവർക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. അർജുനായി കേരളം ഒരുമിച്ച് നിൽക്കുന്നു. സ്വാഭാവികമായും അവർക്ക് താൽപര്യം കൂടി. ഇന്ന് ഉച്ചക്ക് മുമ്പ് രക്ഷാദൗത്യം ലക്ഷ്യത്തിലെത്തുമെന്നാണ് അധികൃതർ പറഞ്ഞത്’..എം കെ രാഘവൻ പറഞ്ഞു.