മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ബാങ്ക് ജോലിയിൽ പ്രവേശിച്ചു

single-img
2 September 2024

കർണാടകയിലെ ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ട്രാക്ക് ഡ്രൈവർ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് ജില്ലയിലെ തന്നെ വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായാണ് നിയമനം.

തനിക്കൊപ്പം കൂടെ നിന്നവർക്ക് നന്ദിയെന്നും അർജ്ജുനായുള്ള തിരച്ചിൽ ഇനിയും തുടരണമെന്നും കൃഷ്ണപ്രിയ അഭിപ്രായപ്പെട്ടു . അതേസമയം, കഴിഞ്ഞ ദിവസമാണ് വേങ്ങേരി സഹകരണ ബാങ്കിൽ കൃഷ്ണ പ്രിയയ്ക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പുറത്തിറക്കിയത്.