ഷിരൂരില്‍ കാണാതായ അർജുന്‍റെ ഭാര്യക്ക് സഹകരണ ബാങ്കിൽ ജോലി; നിയമന ഉത്തരവ് പുറത്തിറക്കി
30 August 2024
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുബത്തിന് ആശ്വാസമായി അർജുന്റെ ഭാര്യക്ക് ജോലിയുമായി സംസ്ഥാന സഹകരണ വകുപ്പ്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29 – 8 -2024 ) സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ വാസവൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകികൊണ്ടാണ് പതീരുമാനം എടുത്തത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.